വടകര : വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടമേരി സ്വദേശി അബ്ദുൾ ലത്തീഫിനെയാണ് വടകര പോലീസ് കോഴിക്കോട് നിന്നും പിടികൂടിയത്. ഇയാളെ രാത്രിയോടെ വടകരയിലെത്തിച്ചു. പ്രതിയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.
വള്ളിക്കാട് കപ്പുഴിയിൽ സുഹൃതത്തിൽ അമൽ കൃഷ്ണ(27) നെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ പോയതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അമൽ മരിച്ചത്. 500-ലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമല്‍ കൃഷ്ണയെ ഇടിച്ച് നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പോലീസ് തിരിച്ചറിഞ്ഞത്. ഏറാമലയില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.