നാദാപുരം: തൂണേരിയിൽ 23 വയസ് കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൂണേരി സ്വദേശിനി കയന മഠത്തിൽ ഫാത്തിമത്ത് സനയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. നാദാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ.