വടകര: പേരാമ്പ്ര സംഘര്‍ഷത്തില്‍ ഗ്രനേഡ് പൊട്ടി വടകര ഡിവൈഎസ്പിക്ക് പരിക്കേറ്റതിന് പിന്നാലെ കോഴിക്കോട് റൂറല്‍ ജില്ലയിലെ പോലീസ് സേനയ്ക്ക് ഗ്രനേഡ് കൈകാര്യംചെയ്യുന്നതില്‍ തീവ്രപരിശീലനം. കൊയിലാണ്ടി എആര്‍ ക്യാമ്പില്‍ വെള്ളിയാഴ്ച പരിശീലനം തുടങ്ങി.
റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ട്രാഫിക് സ്റ്റേഷനുകളില്‍നിന്നും കണ്‍ട്രോള്‍ റൂമുകളില്‍നിന്നുമെല്ലാം പോലീസുകാരെത്തി. ശേഷിക്കുന്നവര്‍ക്ക് വെള്ളിയാഴ്ചകളില്‍ പരിശീലനം തുടരും.