
കൊയിലാണ്ടി: ഒറ്റക്കണ്ടത്തില്‍ എം.ഡി.എം.എയും പണവുമായി യുവാവ് പിടിയില്‍. ഊരള്ളൂര്‍ ഒറ്റക്കണ്ടം ചൂണ്ടയില്‍ അനീഫ(40) ആണ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയോടെ ഊരള്ളൂര്‍ ഒറ്റക്കണ്ടം എ.ജി പാലസിന് സമീപത്ത് വെച്ച് ഡാന്‍സാഫ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യും പണവും പിടികൂടിയത്.
ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 57.735 ഗ്രാം എം.ഡി.എം.എയും കറുപ്പ് കവർ കൊണ്ട് പൊതിഞ്ഞ നിലയില്‍ 100620 രൂപയുമാണ് കണ്ടെത്തിയത്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ കിരണ്‍, എസ്.ഐ രമേശ് എം, എസ്.ഐ രജ്ഞിത്ത്, സി.പി.ഓ ഗോകുല്‍, എസ്.സി.പി.ഓ വിനീഷ് എന്നിവരും ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ ഷാജി വി.വി, എസ്.സി.പി.ഓ ശോഭിത്ത് ടി.കെ, സിപി. ഒ. അതുല്‍, അനൂപ് സെൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.