BREAKING NEWS
dateTUE 20 OCT, 2026, 5:49 PM IST
dateTUE 20 OCT, 2026, 5:49 PM IST
back
Homeregional
regional
SREELAKSHMI
Tue Oct 20, 2026 09:50 AM IST
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; ചോറോട് സ്വദേശിയായ ഒമ്പതുകാരൻ മരിച്ചു, 7 പേര്‍ക്ക് പരിക്ക്
NewsImage

ബത്തേരി: ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ ഗുണ്ടല്‍പേട്ടിനു സമീപം അപകടത്തില്‍പ്പെട്ട് ഒമ്പതു വയസുകാരന്‍ മരിച്ചു. വൈക്കിലശ്ശേരി മീത്തലെ ചാലില്‍ വീട്ടില്‍ മിഥുന്‍ലാലിന്റെ മകന്‍ ഈഥന്‍ മിഥുന്‍ ലാല്‍ (9) ആണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഏഴു പേര്‍ക്ക് പരിക്കേറ്റു. 

മിഥുന്‍ലാല്‍ (37) ഭാര്യ നവ്യ (34), സഹോദരന്‍ നിഥിന്‍ ലാല്‍ (34), ഭാര്യ സോനു (32) ഇഷ കല്യാണി (അഞ്ച്), എസ്ത പാര്‍വതി (നാല്), നയന ലക്ഷ്മി (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നവ്യയെ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലും മറ്റുള്ളവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ദേശീയപാതയിലാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. കുടുംബം മൈസൂരുവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. 

ഈഥന്‍ വടകര ഗോകുലം പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സിപിഎം നേതാവ് എം.സി.ബാലകൃഷ്ണന്റെ ചെറുമകനാണ്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌