BREAKING NEWS
dateTUE 13 OCT, 2026, 2:18 PM IST
dateTUE 13 OCT, 2026, 2:18 PM IST
back
Homeregional
regional
SREELAKSHMI
Mon Oct 12, 2026 09:34 PM IST
അകലാപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് 7 വയസുകാരന്‍ മരിച്ചു
NewsImage

കൊയിലാണ്ടി: അകലാപ്പുഴയില്‍ ഉല്ലാസ ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് ഏഴു വയസുകാരന്‍ മരിച്ചു. ഓമശ്ശേരി പുത്തൂര്‍ കുന്നുമ്മല്‍ മുഹമ്മദ് ഹാരിസിന്റെയും മറിയംസുനൈനയുടെയും മകന്‍ മുഹമ്മദ് യാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. 

50 അംഗ സംഘത്തോടൊപ്പം എത്തിയ കുട്ടിയാണ് അപകടത്തില്‍പെട്ടത്. ഹൗസ്‌ബോട്ടില്‍ കളിക്കുന്നതിനിടയില്‍ തെറിച്ചു വീഴുകയായിരുന്നുവെന്നാണ് വിവരം. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ കുട്ടിയെ പുഴയില്‍ നിന്നെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌