BREAKING NEWS
dateWED 16 SEPT, 2026, 1:23 AM IST
dateWED 16 SEPT, 2026, 1:23 AM IST
back
Homeregional
regional
SREELAKSHMI
Mon Sep 14, 2026 09:53 AM IST
വടകരയിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ
NewsImage

വടകര: സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. വടകര- പയ്യോളി – കൊയിലാണ്ടി, വടകര- പയ്യോളി -പേരാമ്പ്ര, വടകര-കോട്ടക്കൽ – പയ്യോളി റൂട്ടുകളിലെ സർവീസ് നടത്തുന്ന ബസ്സുകളുടെ പണിമുടക്കാണ് ജനത്തെ ദുരിതത്തിലാക്കിയത്. ഇന്നു മുതൽ എല്ലാ ബസ്സുകളും പഴയ ബസ് സ്റ്റാൻ്റിൽ നിന്നും സർവീസ് ആരംഭിക്കണമെന്ന് വടകര ട്രാഫിക് എസ് ഐ യുടെ നിർദ്ദേശമുണ്ടായിരുന്നു. ഇക്കാര്യത്തിലുള്ള ബസ്സ് തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന്, വടകര ഡി വൈ എസ് പി ഇന്ന് 10.30 ചർച്ചയ്ക്ക് തയ്യാറാവുകയും അതുവരെ തത് സ്ഥിതി തുടരുന്നതിനും അനുമതി നൽകിയിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.

എന്നാൽ, ഇന്ന് രാവിലെ 7 ഓടെ വടകര ട്രാഫിക് പോലീസ് നേതൃത്വത്തിൽ ലിങ്ക് റോഡിൽ നിന്നും മുഴുവൻ ബസ്സുകളും പഴയ ബസ് സ്റ്റാൻ്റിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇതാണ് ബസ് സർവീസ് നിർത്തിവെക്കുന്നതിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.ബസ്സുകൾ പണിമുടക്കിയതോടെ യാത്രക്കാർ വലയുകയാണ്.വിദ്യാർഥികളും ജോലിക്കാരും മറ്റ് ആവശ്യങ്ങൾക്കായുള്ള യാത്രികരും, വിദ്യാലയങ്ങളിലും ഓഫീസുകളിലും മറ്റും സമയത്ത് എത്തുന്നതിനായി മറ്റൊരു വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE