BREAKING NEWS
dateTHU 10 SEPT, 2026, 1:16 PM IST
dateTHU 10 SEPT, 2026, 1:16 PM IST
back
Homeregional
regional
SREELAKSHMI
Wed Sep 09, 2026 04:06 PM IST
'നീ ഇതുവരെ ചത്തില്ലേ?' ;ക്‌ളാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയതായി ആരോപണം
NewsImage

കണ്ണൂർ: ക്ലാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപികയുടെ ക്രൂരത. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സിസ്റ്റർ ലിൻഡോ ജോസിനെതിരെയാണ് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന ആരോപണം. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തപ്പോഴാണ് അധ്യാപിക മോശമായിസംസാരിച്ചത്. 'നീ ഇതുവരെ ചത്തില്ലേ?' എന്നാണ് അധ്യാപിക കുട്ടിയോട് ചോദിച്ചത്. കൂടാതെ കുട്ടിയെ അധ്യാപിക ചവിട്ടിയെന്നും രക്ഷിതാക്കൾ ആരോപിച്ചു.

കുട്ടിയുടെ ശാരീരിക അവസ്ഥകളെക്കുറിച്ചും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും സ്‌കൂൾ അധികൃതർക്ക് കൃത്യമായ വിവരമുണ്ടായിരുന്നു. അതിനാൽ തന്നെ സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് കുട്ടിക്ക് ആവശ്യമായ പരിഗണനയും കരുതലും നൽകിയിരുന്നു. ആരോപണവിധേയയായ അധ്യാപിക രണ്ടുദിവസം മുമ്പ് മാത്രമാണ് സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്.കുട്ടിയുടെ ശാരീരികാവസ്ഥയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും സാധാരണ രീതിയിലാണ് താൻ ഇടപെട്ടതെന്നുമാണ് അധ്യാപികയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE