BREAKING NEWS
dateTUE 26 MAY, 2026, 10:42 PM IST
dateTUE 26 MAY, 2026, 10:42 PM IST
back
Homeregional
regional
SREELAKSHMI
Mon May 25, 2026 05:18 PM IST
സ്‌കൂൾ കുട്ടികൾക്ക് ലഹരി വിൽക്കുന്ന രണ്ടുപേർ അറസ്റ്റിൽ
NewsImage

ചേർപ്പ്: സ്‌കൂൾ കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ച കഞ്ചാവും രാസലഹരിയുമായി വധശ്രമം ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ആനന്ദപുരം കൂപ്ലിക്കാടൻ ആഷിക്ക് (25), കുട്ടനെല്ലൂർ ആലുക്കൽ ശ്രീജിത്ത് (38) എന്നിവരാണ് അറസ്റ്റിലായത്.

ലഹരിവിൽപ്പനയിലൂടെ ലഭിച്ച 1.30 ലക്ഷം രൂപ ആഷിക്കിൽനിന്ന് കണ്ടെടുത്തു. ആഷിക്കിനെ പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് കഞ്ചാവുമായി പിടികൂടിയത്. ചൊവ്വൂരിൽനിന്ന് രാസലഹരിയുമായാണ് ശ്രീജിത്തിനെ പിടികൂടിയത്.വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലും മാള പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനമോടിച്ച് ഒരാൾക്കു ഗുരുതരപരിക്കേറ്റ കേസിലും പ്രതിയാണ് ശ്രീജിത്ത്.പ്രതികളുടെ പേരിൽ ബാലനീതിനിയമത്തിലെ ജാമ്യമില്ലാവകുപ്പുകൂടി ചേർത്ത് കേസെടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE