BREAKING NEWS
dateTUE 19 MAY, 2026, 4:45 PM IST
dateTUE 19 MAY, 2026, 4:45 PM IST
back
Homeregional
regional
SREELAKSHMI
Tue May 19, 2026 11:48 AM IST
കൊളാവിപ്പാലത്ത് മത്സ്യബന്ധനത്തിനായി പോയ വയോധികൻ മുങ്ങിമരിച്ചു
NewsImage

പയ്യോളി: മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പുഴയിൽ മത്സ്യബന്ധനത്തിനായി പോയ കൊളാവിപ്പാലം ബീച്ച് ചെറിയാവി കുഞ്ഞിക്കണ്ണൻ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് പുലർച്ചെ നാലോടെ മത്സ്യ ബന്ധനത്തിനായി പുഴയിലേക്ക് പോയ കുഞ്ഞിക്കണ്ണനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന്, ആളില്ലാതെ തോണി ഒഴുകുന്നത് കണ്ട് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിലെ കണ്ടൽക്കാടുകൾക്കിടയിലായി കണ്ടെത്തിയത്.

വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ല ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രമ. മക്കൾ: രജീഷ് (ഇലക്ട്രിഷ്യൻ), ജിഷ (ഡോക്ടേഴ്സ് ലാബ് പയ്യോളി), രമ്യ. മരുമക്കൾ: സുഭാഷ് കോമത്ത് (കീഴൂർ- ജന്മഭൂമി), കമലഹാസൻ (സിജു -കുഞ്ഞാവ എർത്ത് മൂവേഴ്സ് പയ്യോളി), സഗിഷ. സഹോദരങ്ങൾ: ഗോപാലൻ, ബാലൻ, സുധാകരൻ, ദിനേശ് ബാബു (ഇലക്ട്രീഷ്യൻ), സുരേന്ദ്രൻ, ബിനു, സരസ, ശ്യാമള, ശൈലജ, പരേതനായ രാഘവൻ. സംസ്കാരം: ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE