BREAKING NEWS
dateSAT 2 NOV, 2024, 8:31 PM IST
dateSAT 2 NOV, 2024, 8:31 PM IST
back
Homepolitics
politics
SREELAKSHMI
Wed Oct 30, 2024 02:56 PM IST
പാർട്ടി ഒപ്പം തന്നെയുണ്ട്;പിപി ദിവ്യയ്‌ക്കെതിരെ സിപിഎം നടപടി ഉടനില്ല
NewsImage

കണ്ണൂർ: എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടി ഉടനുണ്ടാകില്ല. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്‌തില്ല. നാളെ മുതൽ പാർട്ടി ഏരിയ സമ്മേളനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ അക്കാര്യങ്ങളാണ് ചർച്ചയായത്.

പൂർണ സെക്രട്ടേറിയറ്റ് യോഗമല്ല ഇന്ന് ചേർന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവർക്കെതിരെയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. സമ്മേളന കാലയളവിൽ അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവികാരം.ദിവ്യയ്‌ക്ക് ഇനിയും പാർട്ടി തലത്തിൽ സംരക്ഷണമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE