മേപ്പയ്യൂർ: ഗ്രാമപഞ്ചായത്തിൽ 23 - 24 വാർഷിക പദ്ധതിയിൽപെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ വിതരണോദ്ഘാടനംനിർവ്വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ വി.പി. രമ അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ , മെമ്പർമാരായ പി. പ്രശാന്ത്, പി.പ്രകാശൻ, സറീന ഒളോറ, ഇന്ദ്രീനിലയം വിജയൻ , ദീപ കേളോത്ത്, കെ.എം. പ്രസീത, സെക്രട്ടരി കെ.പി. അനിൽ കുമാർ, അസി സെക്രട്ടറി ശ്രീലേഖ ജെ.എസ്., വി.വി. പ്രവീൺ, സൂപ്പർവൈസർ പി.റീന എന്നിവർ സംസാരിച്ചു.