കോഴിക്കോട്: ഡിസിസി ഓഫീസിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി കെ. മുരളീധരന്‍. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാലും ദൂരയാത്ര വേണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാലുമാണ് ചടങ്ങില്‍നിന്ന് വിട്ടുനിന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. മനഃപൂര്‍വം പങ്കെടുക്കാതിരുന്നതല്ല. ഇതില്‍ മറ്റൊരുപ്രശ്‌നവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഡര്‍ കെ. കരുണാകരന്റെ പേരിലുള്ള കോഴിക്കോട് ഡിസിസിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍നിന്ന് കെ.മുരളീധരന്‍ വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിന്റെ മിക്ക മുതിര്‍ന്നനേതാക്കളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് കെ.മുരളീധരന്‍ വിട്ടുനിന്നത്.