പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ബി ജെ പി ഭീഷണിയുമായി രംഗത്തെത്തിയ സംഭവത്തിൽ പരാതി നൽകി കോൺഗ്രസ്. പാലക്കാട് ബി ജെ പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ എസ് പി ഓഫീസിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത്.
ആർ എസ് എസ് നേതാക്കളെ അവഹേളിക്കാനാണ് തീരുമാനമെങ്കിൽ എം എൽ എ പാലക്കാട് കാലുകുത്തില്ലെന്നായിരുന്നു പ്രശാന്തിന്റെ പ്രധാന ഭീഷണി. ഇതിനെതിരെയാണ് കോൺഗ്രസ് പരാതി നൽകിയത്. തിരഞ്ഞെടുത്ത ജനപ്രതിനിധിയെ എങ്ങനെയാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയെന്നാണ് പാർട്ടി പ്രവർത്തകർ ചോദിക്കുന്നത്.