കണ്ണൂർ: ഗർഭനിരോധന ഉറകളും, പ്രഗ്നൻസി കിറ്റുകളും ലൂബ്രിക്കന്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ വെള്ളിയാംപറമ്പിലാണ് സംഭവം. നാലിടത്തായി ഇരുപതിലധികം ചാക്കുകളാണ് തള്ളിയത്.
ഗർഭനിരോധന ഉറകളുടെയും മറ്റും ആയിരക്കണക്കിന് പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇതിൽ ഉപയോഗിച്ചതും ഉപയോഗിക്കാത്തതും പ്രഗ്നൻസി കിറ്റുകൾ ഉണ്ടെന്നാണ് വിവരം. 2027 വരെ കാലാവധിയുള്ളതാണിവ. വഴിയാത്രക്കാരാണ് ചാക്കുകൾ കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഗർഭനിരോധന ഉറകളടക്കമുള്ളവയാണ് ഉള്ളിലെന്ന് മനസിലായത്. ആശുപത്രികളിലേക്കും മറ്റും വിതരണം ചെയ്യുന്ന ഗർഭനിരോധന ഉറകളാണോയിതെന്ന് വ്യക്തമല്ല.