വടകര : എം.ഡി.എം.എ.യുമായി അറസ്റ്റിലായ യുവാവിനെ കൈയേറ്റം ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മൂന്നാളുടെ പേരിൽ വടകര പോലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന മൂന്നാളുടെ പേരിലാണ് എസ്.ഐ. എം.കെ. രഞ്ജിത്തിന്റെ പരാതിയിൽ കേസെടുത്തത്. ചൊവ്വാഴ്ച നാരായണനഗരം പെട്രോൾ പമ്പിന്‌സമീപം എം.ഡി.എം.എ.യുമായി പിടിയിലായ യുവാവിന്റെ അറസ്റ്റ് നടപടികൾക്കിടെയാണ് ഇയാളുടെ നേരേ കൈയേറ്റം നടന്നത്. പോലീസ് ഇടപെട്ട് ഇത് തടയുകയായിരുന്നു. ഇതിനിടെ പോലീസുമായും സംഘർഷമുണ്ടായി.