BREAKING NEWS
dateSAT 14 JUN, 2025, 1:49 PM IST
dateSAT 14 JUN, 2025, 1:49 PM IST
back
Homeregional
regional
SREELAKSHMI
Sat May 17, 2025 03:41 PM IST
ഡല്‍ഹിയില്‍ എഎപിക്ക് കനത്ത തിരിച്ചടി, 13 കൗൺസിലര്‍മാർ രാജിവെച്ചു, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
NewsImage

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് വിമത നീക്കം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍.

ഗോയലിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍, ഗോയല്‍ എഎപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ് ഇപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചവരിലേറെയും. 25 വര്‍ഷമായി മുനിസിപ്പല്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ച ഗോയല്‍ 2021-ലാണ് കോണ്‍ഗ്രസില്‍ നിന്ന് എഎപിയിലേക്ക് മാറിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE