BREAKING NEWS
dateTHU 9 JAN, 2025, 2:32 AM IST
dateTHU 9 JAN, 2025, 2:32 AM IST
back
HomePolitics
Politics
Aswani Neenu
Tue Dec 31, 2024 11:07 AM IST
കണ്ടിവാതുക്കൽ മലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
NewsImage

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടി വാതുക്കലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. മൊകേരി സ്വദേശി ബാബു (61), കല്ലാച്ചി സ്വദേശി കുഞ്ഞിക്കണ്ണൻ (72) എന്നിവർക്കാണ് പരിക്കേറ്റത്. നാല് പേർ സഞ്ചരിച്ച കാർ കണ്ടി വാതുക്കലിന് സമീപം പനോലക്കാവിലാണ് അപകടത്തിൽ പെട്ടത്. പനോലക്കാവിൽ ചെങ്കുത്തായ കയറ്റം കയറുന്നതിനിടെ കാർ പിന്നിലേക്ക് ഉരുളുകയും റോഡിൽ നിന്ന് തെന്നി മാറി 30 മീറ്ററോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ബാബു കാറിൽ നിന്ന് ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് പോവുകയായിരുന്നെന്ന് കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു. പരിക്കേറ്റവരെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വടകര ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറടക്കം രണ്ട് പേർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

പനോലക്കാവ് റോഡിലെ കുത്തനെയുള്ള കയറ്റം നിരന്തരമായി അപകടമുണ്ടാകുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച്ച സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു രണ്ട് പേർ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണെന്നും അശാസ്ത്രീയമായി കോൺക്രീറ്റ് ചെയ്ത റോഡിൽ ഗ്രിപ്പ് ഇല്ലാത്തതും സുരക്ഷാ ഭിത്തിയില്ലാത്തതുമാണ് അപകട കാരണമെന്നും നാട്ടുകാർ പറയുന്നു. ഒരു മാസത്തിനിടെ ഓട്ടോറിക്ഷകളും ബൈക്കുകളും അപകടത്തിൽ പെട്ടിട്ടുണ്ട്. റോഡ് പരിചയമില്ലാത്ത മറ്റ് ദിക്കുകളിൽ നിന്ന് മലയോരത്തെ കാഴ്ച്ചകൾ കാണാനെത്തുന്നവരാണ് അപകടത്തിൽ പെടുന്നവർ കൂടുതൽ. റോഡിൽ സുരക്ഷ ഭിത്തി നിർമിക്കണമെന്ന ആവശ്യം ഗ്രാമസഭയിൽ പോലും നാട്ടുകാർ ഉന്നയിച്ചിരുന്നെന്ന് പരിസരവാസികൾ പറയുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE