ന്യൂഡല്‍ഹി: അവിവാഹിതരായ പങ്കാളികള്‍ക്ക് ഇനി മുറി നല്‍കേണ്ടതില്ലെന്ന പുതിയ ചെക്ക് ഇന്‍ പോളിസിയുമായി പ്രമുഖ ട്രാവല്‍ ബുക്കിങ് പ്ലാറ്റ്ഫോമായ 'ഓയോ.' കമ്പനിയുടെ പങ്കാളിത്തമുള്ള ഹോട്ടലുകള്‍ക്കായാണ് പുതിയ നയം.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ആദ്യം നടപ്പാക്കുക. അവിവാഹിതരായ സ്ത്രീ-പുരുഷന്മാരെ ഓയോ ഹോട്ടലുകളില്‍ പ്രവേശിപ്പിക്കില്ല. ഓയോയില്‍ മുറിയെടുക്കുന്ന പങ്കാളികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം. ഓണ്‍ലൈന്‍ ബുക്കിങ്ങിനും ഇതു ബാധകമാകും. ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് നല്‍കിയെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് നയം വ്യാപിപ്പിക്കുമെന്നും ഓയോ അറിയിച്ചു.