നാദാപുരം : കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. നരിപ്പറ്റ സ്വദേശി കാപ്പുംങ്ങര ചെറിയ പറമ്പത്ത് വീട്ടിൽ അൻസാർ ( 32) നെയാണ് നാദാപുരം എക്സൈസ് അസി. ഇൻസ്പെക്ടർ സി.പി.ചന്ദ്രൻ അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി സൂക്ഷിച്ച് വെച്ച 12 ഗ്രാം കഞ്ചാവ് അധികൃതർ പിടികൂടി.
എക്സൈസ് പട്രോംളിംഗിനിടെ കക്കട്ടിലെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അൻസാറിനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.