BREAKING NEWS
dateTHU 15 MAY, 2025, 2:56 AM IST
dateTHU 15 MAY, 2025, 2:56 AM IST
back
HomeCareer
Career
Aswani Neenu
Wed May 07, 2025 02:52 PM IST
NewsImage
വടകരയിൽ മാളിലെ ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി

വടകര: ചെറുശ്ശേരി റോഡില്‍ ജിവിപി മാളിലെ ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ബുധനാഴ്ചരാവിലെ 11 മണിയോടെയാണ് യുവതി ലിഫ്റ്റില്‍ കുടുങ്ങിയത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് വടകര നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിജിത് കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേന ഉടന്‍ സ്ഥലത്തെ ത്തി. 

ലിഫ്റ്റ് കീ ഉപയോഗിച്ചു കൊണ്ട് യുവതിയെ സുരക്ഷിതമായി പുറത്തെത്തിച്ചു സീനിയര്‍ ഫയര്‍ ഓഫീസര്‍ദീപക്. ആര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ സുബൈര്‍ റഷീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍ കെ.പി. ബിജു, ഷിജു ടി പി, സഹീര്‍ പി എം,സാരംഗ്, ഹോം ഗാര്‍ഡ് സത്യന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Related
MORE