BREAKING NEWS
dateTUE 6 MAY, 2025, 1:30 PM IST
dateTUE 6 MAY, 2025, 1:30 PM IST
back
HomeCareer
Career
SREELAKSHMI
Sat May 03, 2025 10:46 PM IST
NewsImage
കുട്ടോത്ത് അയൽവാസിയുടെ കുത്തേറ്റ് മൂന്നുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

വടകര : കുട്ടോത്ത് മൂന്നുപേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, സഹോദരന്‍ രമേശന്‍, അയല്‍വാസി ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയല്‍വാസി മലച്ചാല്‍ പറമ്പത്ത് ഷനോജാണ് അക്രമം നടത്തിയത്.

പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ശശിയുടെ പരിക്ക് ഗുരുതരമാണ്. പ്രതി ഷനോജിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച വൈകീട്ടാണ് സംഭവം. വടകര പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

Related
MORE