BREAKING NEWS
dateTHU 15 MAY, 2025, 3:42 AM IST
dateTHU 15 MAY, 2025, 3:42 AM IST
back
HomeCareer
Career
Aswani Neenu
Tue May 06, 2025 02:34 PM IST
NewsImage
മാഹിയിൽ വീട്ടിൽ അതിക്രമിച്ചു കടന്ന് വയോധികയുടെ സ്വർണമാല തട്ടിപ്പറിച്ച ദമ്പതികൾ വടകരയിൽ പിടിയിൽ

മാഹി: വീട്ടിൽ അതിക്രമിച്ചു കടന്ന് വയോധികയുടെ എട്ട് പവനോളം വരുന്ന താലിമാല തട്ടിപ്പറിച്ച തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ അറസ്റ്റിൽ. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ആനവാതുക്കൽ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസിൽ ഹീരയുടെ കഴുത്തിൽ അണിഞ്ഞിരുന്ന എട്ട് പവനോളം വരുന്ന താലിമാല വീട്ടിൽ അതിക്രമിച്ച് കയറി വാതിൽ ബലമായി തള്ളി തുറന്ന് ഊരി എടുത്ത് കടന്നു കളഞ്ഞതായാണ് പരാതി ലഭിച്ചത്. 

മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിൻ്റെ പ്രത്യേക നിർദ്ദേശാനുസരണം മാഹി എസ്.ഐ അജയകുമാറിൻ്റെ നേതൃത്യത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളായ ദമ്പതികൾ മുരളി, സെൽവി എന്നവരെ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും കളവുമുതലായ താലിമാല കണ്ടെടുത്തു. ഗ്രേഡ് എസ്.ഐ മാരായ സുനിൽകുമാർ മൂന്നങ്ങാടി, എൻ. സതീശൻ എന്നിവരും അന്വേഷണത്തിൽ പങ്കടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related
MORE