BREAKING NEWS
dateMON 12 MAY, 2025, 8:24 AM IST
dateMON 12 MAY, 2025, 8:24 AM IST
back
HomeCareer
Career
Aswani Neenu
Thu Apr 04, 2024 09:42 AM IST
NewsImage
ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിയിൽ 4 പേർക്ക് പരിക്ക്: ഒരാളുടെ കൈപ്പത്തികൾ നഷ്ടമായി

മണ്ണന്തല: തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. ഒരാളുടെ രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു.

നെടുമങ്ങാട് സ്വദേശിയായ അനിരുദ്ധ്, അഖിലേഷ്, കിരണ്‍, ശരത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാലുപേരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിരുദ്ധിന്റെ കൈപ്പത്തിയാണ് നഷ്ടമായത്. അഖിലേഷിന്റെ പരിക്കും ഗുരുതരമാണ്.

പരിക്കേറ്റവർ ഗുണ്ടസംഘത്തിൽപ്പെട്ടവരാണെന്നാണ് വിവരം. നാലുപേർക്കെതിരെയും പോലീസ് കേസുകൾ ഉണ്ട്‌.

Related
MORE