BREAKING NEWS
dateFRI 27 DEC, 2024, 8:26 AM IST
dateFRI 27 DEC, 2024, 8:26 AM IST
back
HomeRegional
Regional
SREELAKSHMI
Mon Dec 23, 2024 12:43 PM IST
വണ്ടിപ്പെരിയാർ പീഡനക്കേസ്; പ്രതി അർജുൻ കട്ടപ്പന കോടതിയിൽ കീഴടങ്ങി
NewsImage

കട്ടപ്പന: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയ കേസിൽ കുറ്റവിമുക്തനാക്കിയ ചുരക്കുളം എസ്റ്റേറ്റിലെ അർജുൻ(25) കട്ടപ്പന കോടതിയിൽ കീഴടങ്ങി. ഇയാളെ ജാമ്യത്തിൽ വിട്ടു. ഹൈക്കോടതി നിർദേശപ്രകാരമാണ് കീഴടങ്ങൽ. പ്രതിയെ വെറുതെവിട്ട കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് നിർദേശം. പ്രതി വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇയാളുടെ പാസ്പോർട്ടും ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.

പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അലംഭാവമാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. അന്ന് പ്രതി ചേർത്ത അർജുനെ തെളിവുകളുടെ അഭാവത്തിൽ കട്ടപ്പന അതിവേഗ പോക്‌സോകോടതി കഴിഞ്ഞ വർഷം ഡിസംബർ 14നാണ് വെറുതെ വിട്ടത്. 2021 ജൂൺ 30ന് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന് മൂന്ന് വയസുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി വന്നത്. വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നായിരുന്നു കോടതി അന്ന് പറഞ്ഞത്. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണ് ഇക്കാര്യം പറഞ്ഞത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE