പാലക്കാട്: ബി.ജെ.പിക്കുപോലും പറയാന്‍ പറ്റാത്ത വര്‍ഗീയ നിലപാടുകള്‍ സി.പി.എം പറയുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഇത്തരം നിലപാടുകള്‍ കൊണ്ട് ബി.ജെ.പിക്ക് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കുകയാണ് സിപി.എം ചെയ്യുന്നതെന്നും ഇതാണ് സിപിഎം- ബി.ജെ.പി ബാന്ധവത്തിന്റെ അടിസ്ഥാനമെന്നും സന്ദീപ് ആരോപിച്ചു. മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവന്‍ സി.പി.എം വയനാട് ജില്ലാ സമ്മേളനത്തില്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു സന്ദീപ്.
'തൃശൂര്‍പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നല്ലോ. ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഉണ്ടാക്കുന്നതെങ്ങനെയാണ്? വര്‍ഗീയ പരാമര്‍ശങ്ങള്‍ സിപിഎം നേതാക്കള്‍ പറയുന്നു, ഇടതുപക്ഷം അതിനെ പ്രോത്സാഹിപ്പിക്കുന്നു, അത് ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യം കേരളത്തില്‍ ഉണ്ടാക്കുന്നു. പാലക്കാട്ടെ പത്രപ്പരസ്യവിവാദത്തിലും വഖഫ് നിയമഭേദഗതിയിലും സിപിഎം സ്വീകരിക്കുന്ന നിലപാട് പലപ്പോഴും കേരളത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാന്‍ സഹായകമായിട്ടുള്ളതാണ്.' - സന്ദീപ് വാര്യര്‍ പറഞ്ഞു.