BREAKING NEWS
dateWED 15 JAN, 2025, 4:34 AM IST
dateWED 15 JAN, 2025, 4:34 AM IST
back
Homeregional
regional
Aswani Neenu
Sat Jan 11, 2025 04:47 PM IST
വടകരയിൽ യുവാവിന് ബീഫിൽ എലിവിഷംചേർത്ത് നൽകിയെന്ന പരാതി; ഭക്ഷണാവശിഷ്ടം ഫൊറൻസിക് പരിശോധനയ്ക്കയച്ചു
NewsImage

വടകര : മദ്യപിക്കുന്നതിനിടെ സുഹൃത്ത് ബീഫിൽ എലിവിഷംചേർത്ത് നൽകിയെന്ന കേസിൽ ഭക്ഷണാവശിഷ്ടം പോലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. കുറിഞ്ഞാലിയോട് സ്വദേശി പോതുകണ്ടി മീത്തൽ നിധീഷിന്റെ (44) പരാതിയിലാണ് കേസ്. ഇയാളുടെ ആന്തരീകാവയങ്ങളിലുള്ള ഭക്ഷണാവശിഷ്ടമാണ് പരിശോധനയ്ക്കായി അയച്ചത്. 

സംഭവത്തിൽ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മുള്ളൻ മഠത്തിൽ മഹേഷി(45) ന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച വടകര പോലീസ്‌ സ്റ്റേഷനിൽ ഹാജരായ മഹേഷിൽനിന്ന്‌ മൊഴിയെടുത്തശേഷം വിട്ടയച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ആറുപേർ ഒരുമിച്ചാണ് മദ്യംകഴിച്ചതെന്ന് വിവരംലഭിച്ചിട്ടുണ്ട്. മറ്റ് അഞ്ചുപേർക്കും ശാരാരികസ്വസ്ഥതകൾ ഇല്ല. നിധീഷ് ഇവിടെ അവസാനമായാണ് എത്തിയതെന്ന മൊഴിയും പോലീസിനുലഭിച്ചു. ഭക്ഷണാവശിഷ്ടങ്ങളുടെ പരിശോധനഫലംകൂടി ലഭിച്ചശേഷമായിരിക്കും തുടർനടപടി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE