വടകര: എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. സുഹൃത്തിനെതിരെ പോലീസ് കേസ് എടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ൻ്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ വടകര പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രിയിൽ സുഹൃത്തുക്കളായ ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിച്ചിരുന്നു. ബീഫിൽ എലിവിഷം ചേർത്തതായി മഹേഷ് നിധീഷിനോട് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി കഴിക്കുകയായിരുന്നു. പിറ്റേദിവസം രാവില വയറുവേദനയും മറ്റ് അസ്വസ്ഥതകളുമായി നിധീഷ് ഓർക്കാട്ടേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സതേടി. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.