നാദാപുരം: പോത്ത് കച്ചവടത്തിൻ്റെ മറവിൽ വാണിമേൽ മേഖലയിൽ കാറിൽ വില്പനക്കായി കൊണ്ടുവന്ന എം.ഡി എം.എയുമായി യുവാവ് പിടിയിലായി. വാണിമേൽ കോടിയൂറ സ്വദേശി മാലോക്കുന്നത്ത് സുബൈർ (46) ആണ് വളയം പൊലീസിൻ്റെ പിടിയിലായത്.
വളയം എസ്.ഐ മനീഷ് വി കെ , നാദാപുരം ഡി വൈ എസ് പി എ. പി. ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും വാണിമേൽ കോടിയൂറ റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കെ.എൽ.56 എച്ച് 2175 നമ്പർ സ്വിഫ്റ്റ് കാറിൽ എത്തിയ പ്രതി കുടുങ്ങിയത്. ഇയാളിൽ നിന്ന് O.65 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച കെ എൽ 56 എച്ച് 2175 നമ്പർ സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.