വടകര: രാഷ്ട്രിയ ജനതാദൾ വടകര മണ്ഡലം പ്രസിഡണ്ടായി കെ.കെ കൃഷ്ണൻ ചുമതലയേറ്റു. എം.പി.വീരേന്ദ്രകുമാർ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ.സി. വിനോദൻ അദ്ധ്യക്ഷതവഹിച്ചു. വി.പി. നാണു, സി.കുമാരൻ, അഡ്വ ബൈജു രാഘവൻ, പി.പി. പ്രസിത് കുമാർ, എൻ.കെ. അജിത് കുമാർ, കെ.രവീന്ദ്രൻ, റീന രയരോത്ത്, എം.സതി, രാജിത പതേരി, മഹേഷ് കുമാർ എൻ.പി., സുധാകരൻ എൻ.കെ., രഞ്ജിത് കാരാട്ട് എന്നിവർ പ്രസംഗിച്ചു. പ്രസാദ് വിലങ്ങിൽ സ്വാഗതവും രാജൻ പറമ്പത്ത് നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ പൊന്നാടയണിയിച്ചു.