ആയഞ്ചേരി: രണ്ട് ദിവസം മുമ്പ് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആയഞ്ചേരിയിലെ ഒതയോത്ത് റാദിന് ഹംദാനിനായി അന്വേഷണം ഊര്‍ജിതം.
ആയഞ്ചേരി റഹ്മാനിയ സ്കൂള്‍ വിദ്യാര്‍ഥിയായ റാദിന് ഹംദാനെ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. വീട്ടില്‍ നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുറ്റ്യാടിയില്‍ നിന്ന് ബസില്‍ മാനന്തവാടി എത്തി അതുവഴി ബംഗളൂര്‍ക്ക് പോയതായാണ് സംശയം.
മാനന്തവാടിയിലെ ഒരു കടയില്‍ കയറി ബംഗളൂരിലേക്കുള്ള ബസിനെ കുറിച്ച് ചോദിക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടുമുട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഇതോടൊപ്പമുള്ള നമ്പറുകളിലോ ബന്ധപ്പെടാന്‍ താല്പര്യം. 9961336757, 7034006085.