വടകര :കാവിൽ-തീക്കുനി-കുറ്റ്യാടി റോഡിൽ ആയഞ്ചേരിക്കും തീക്കുനിക്കും ഇടയിൽ മുക്കടത്തും വയലിൽ കൽവെർട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 11 ന് തിങ്കളാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം തോടന്നൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
എസ് മുക്ക് -വള്ള്യാട് -കോട്ടപ്പള്ളി-തിരുവള്ളൂർ റോഡിൽ തിരുവള്ളൂർ മുതൽ കോട്ടപ്പള്ളി വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലും, വടകര തിരുവള്ളൂർ -പേരാമ്പ്ര റോഡിൽ കീഴൽ മുക്കിൽ കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇത് വഴിയുമുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായും അറിയിപ്പിൽ പറഞ്ഞു.