BREAKING NEWS
dateTUE 10 NOV, 2026, 6:37 PM IST
dateTUE 10 NOV, 2026, 6:37 PM IST
back
Homeregional
regional
SREELAKSHMI
Tue Nov 10, 2026 11:46 AM IST
ആഘോഷം അതിരുകടന്നു;വടകരയിൽ കല്യാണവീട്ടിൽ കൂട്ടയടി
NewsImage

വടകര: ആഘോഷം അതിരുകടന്നതോടെ കല്യാണവീട്ടിൽ വരന്റേയും വധുവിന്റേയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്. വടകരയിലാണ് സംഭവം. കല്യാണച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലും അക്രമത്തിലും കലാശിച്ചത്.

വരന്റെ ഭാഗത്തുനിന്നുള്ളവർ പടക്കം പൊട്ടിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇത് അതിരുകടന്ന ആഘോഷമായി മാറിയതോടെ വിവാഹച്ചടങ്ങ് അലങ്കോലപ്പെടുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ വധുവിന്റെ പിതാവിന് പരിക്കേറ്റു. അടിയും ബഹളവും കണ്ട് പരിഭ്രാന്തയായ വധുവിന്റെ മാതാവ് ബോധരഹിതയായി വീണു.തുടർന്ന് പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കും ഒത്തുതീർപ്പിനുമൊടുവിൽ പ്രശന പരിഹാരമാവുകയും വിവാഹം നടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയുമായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌