BREAKING NEWS
dateWED 27 NOV, 2024, 2:06 PM IST
dateWED 27 NOV, 2024, 2:06 PM IST
back
Homeinternational
international
SREELAKSHMI
Mon Nov 25, 2024 04:31 PM IST
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്; പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
NewsImage

വടകര: വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വടകര പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് 24 പേരില്‍ നിന്നും മൊഴിയെടുത്തെന്നും ഫോണുകള്‍ പരിശോധിച്ചതിന്റെ ഫോറന്‍സിക്‌ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും മെറ്റയില്‍നിന്നാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിക്കേണ്ടതെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. കേസ് ഈ മാസം 29-ന് വീണ്ടും പരിഗണിക്കും.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിം, വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി അന്വേഷണ റിപ്പോര്‍ട്ടും അന്വേഷണ പുരോഗതിയും സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE