
നാദാപുരം : പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂരിൻ്റെ വീട്ടിലേക്കുള്ള ദിശാ ബോർഡിന് മുകളിൽ റീത്ത് വെച്ചനിലയിൽ. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടറാണ് മനോജ്. അരൂർ - തണ്ണീർപന്തൽ റോഡിൽ കോട്ട് മുക്കിൽ പ്രോസിക്യൂട്ടറുടെ വീട്ടിലേക്ക് പോകുന്ന ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിൽ ഇന്ന് രാവിലെയാണ് റീത്ത് വെച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ മൂന്നു വർഷത്തിലധികമായി നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിരവധി കേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ കോടതിയിൽ നിന്നും ലഭിച്ചതായും ,പല പ്രതികൾക്കും അവരുടെ ബന്ധുക്കൾക്കും വിരോധമുള്ളതായും റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. നാദാപുരം പോലീസ് ഇൻസ്പക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി.