
പുറമേരി : കാൽനൂറ്റാണ്ടിന്റെ എൽഡിഎഫ് കോട്ടയായ പുറമേരിയിൽ യുഡിഎഫ് അധികാരത്തിലേക്ക്. 19-ൽ 12 വാർഡും പിടിച്ചെടുത്താണ് യുഡിഎഫ് അധികാരത്തിലെത്തിയത്. എൽഡിഎഫിന് ഏഴ് വാർഡിൽ മാത്രമാണ് വിജയം നേടാനായത്. പുറമേരി പഞ്ചായത്ത് നിലവിൽവന്നതിനുശേഷം 1995-2000 കാലഘട്ടത്തിൽ എം.കെ. ഭാസ്കരക്കുറുപ്പിന്റെ നേതൃത്വത്തിൽ യുഡിഎഫ് ഭരിച്ചത് ഒഴിച്ചാൽ എപ്പോഴും ഇടതിനൊപ്പംനിന്ന പഞ്ചായത്താണ് ഇത്തവണ യുഡിഎഫ് പിടിച്ചടക്കിയത്.
മികച്ച വിജയം നേടുമെന്നു കരുതിയ എൽഡിഎഫിന് ഭൂരിപക്ഷമുള്ള ഒന്നാം വാർഡ് യുഡിഎഫിലെ ബീന കല്ലിൽ പിടിച്ചെടുത്തത് എൽഡിഎഫ് കോട്ടയ്ക്കേറ്റ കനത്ത തിരിച്ചടിയായി. യുഡിഎഫിന് ഭൂരിപക്ഷമുള്ള വാർഡ് 14 എൽഡിഎഫിലെ സുധാകരൻ നടുക്കണ്ടി പിടിച്ചെടുത്തു. വാർഡ് 19-ൽ 296 വോട്ട് നേടിയ ബിജെപിയിലെ രഘുനാഥ് കോൺഗ്രസിന് വെല്ലുവിളിയുയർത്തി രണ്ടാംസ്ഥാനത്തെത്തി. യുഡിഎഫ് പുറമേരിയിൽ ആഹ്ളാദപ്രകടനം നടത്തി.