
വടകര: മേമുണ്ടയിലെ സിനിമ സ്റ്റൈൽ മോഷണ കേസിൽ വൻ ട്വിസ്റ്റ്. മോഷണം നടത്തിയത് ബന്ധു തന്നെ എന്ന് പോലീസ്. കൃത്യത്തിന് പിന്നിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കമെന്നും പോലീസ് പറഞ്ഞു. വീടിന്റെ മുറ്റത്തുനിന്നും അകത്തുനിന്നുമായി ബി.എം.ഡബ്ല്യു കാർ, ഹാർലി ഡേവിസൺ ബൈക്ക്, ആക്സസ് സ്കൂട്ടി എന്നിവയാണ് മോഷണം പോയത്. മുറ്റത്ത് ഉണ്ടായിരുന്ന സ്കോഡ കാര് കൊണ്ട് പോവാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ട് ആവാത്തതിനാൽ കൊണ്ട് പോയിരുന്നില്ല.
ഇന്നലെ വൈകുന്നേരം വീട് പൂട്ടി ബന്ധു വീട്ടിൽ പോയ വീട്ടുകാർ രാവിലെ തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം മനസിലാവുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഡി വൈ എസ് പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ സംഘം വീട്ടിൽ എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.