BREAKING NEWS
dateSAT 13 DEC, 2025, 2:11 PM IST
dateSAT 13 DEC, 2025, 2:11 PM IST
back
Homeregional
regional
Aswani Neenu
Mon Jun 23, 2025 03:04 PM IST
പ്രഭാഷണവും പി.എൻ പണിക്കർ അനുസ്മരണവും
NewsImage

വടകര: പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. റിട്ട. അദ്ധ്യപകനും പ്രഭാഷകനുമായ വിജയകുമാർ പറമ്പത്ത് വിഷയം അവതരിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഭാവനാ സങ്കൽപത്തിൽ രൂപാന്തരപ്പെട്ട ഒട്ടുമിക്ക പുരാണ കഥകളിലെ ഉള്ളടക്കത്തിനും വർത്തമാനകാല ജീവിതവുമായി ദൃഢമായ ബന്ധമുണ്ടെന്ന് അദ്ധേഹം സൂചിപ്പിച്ചു. ജീവിത പാതയിൽ അവനവന് ഉണ്ടാകുന്ന യഥാർത്ഥ അനുഭവങ്ങളുടെ പതിന്മടങ്ങ് അനുഭവങ്ങൾ വായന സമ്മാനിക്കുന്നുവെന്നും വായനയാണ് മനുഷ്യന് ധൈര്യത്തോടെ ഉച്ചത്തിൽ വർത്തമാനം പറയാൻ ഊർജം പകരുന്നതെന്നും അദ്ധേഹം പറഞ്ഞു.  

വർത്തമാനകാല ജീവിത സാഹചര്യത്തിലെ വിഷമതകളും പ്രയാസങ്ങളും ലഘൂകരിച്ച് പ്രതീക്ഷയുടെ തുരുത്ത് തീർക്കുന്നതിൽ വായന വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ലൈബ്രറി പ്രസ്ഥാനത്തിൻ്റെ അമരക്കാരനായിരുന്ന പി.എൻ.പണിക്കറെ അനുസ്മരിച്ചു കൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്. വായനശാല പ്രസിഡണ്ട് കെ.കെ.രാജേഷ് അദ്ധ്യക്ഷനായി. സിക്രട്ടറി സി.എച്ച്. ശ്രീനിവാസൻ, വിജയൻ വി.കെ., ഗിരീഷ് ബാബു കെ.കെ., ഷഫീക്ക് സി.പി., ബാലകൃഷ്ണൻ ബി.കെ., മനോജ് കുമാർ കെ.എം., സജിത സി.കെ. എന്നിവർ സംസാരിച്ചു. സതീഷ് കുമാർ ബി., ഷൈജു എം.കെ, സജി പി.കെ, സുരേന്ദ്രൻ പി, ലിഷ പി.കെ തുടങ്ങിയവർ നേതൃത്വം നൽകി.    

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE