കുറിഞ്ഞാലിയോട് : നമ്പർ വൺ ഏരിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബെസ്റ്റ് ലൈൻമാൻ അവാർഡ് നേടി കെ എസ് ഇ ബിയിൽ നിന്നും വിരമിച്ച കെ. കെ.രാജീവന് സ്നേഹാദരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
വൈദ്യുതി അപകടങ്ങളും മുൻകരുതലുകളും എന്ന വിഷയത്തിൽ പൂഴിത്തോട് കെ. എസ്. ഇ. ബി.അസിസ്റ്റന്റ് എൻജിനീയർ അജേഷ് കെ , വൈദ്യുതി ബില്ലിങ് കാര്യങ്ങളും സംശയങ്ങളും എന്ന വിഷയത്തിൽ കെ എസ് ഇ ബി പാറാട് ഓഫീസിലെ ജയ്ജിത്ത് പി എം എന്നിവർ ക്ലാസ്സെടുത്തു. ചടങ്ങിൽ കെ. പി വിനോദൻ സ്വാഗതം പറഞ്ഞു. കെ. പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സനൽകുമാർ.പി കെ ഉപഹാരസമർപ്പണവും പി ടി കെ കണ്ണൻ പൊന്നാടയും അണിയിച്ചു. കെ.കെ.രാജീവൻ മറുമൊഴി നൽകി. പ്രകാശൻ കുനിയിൽ നന്ദിയും പറഞ്ഞു.