വടകര: ബാംഗ്ലൂരിൽ ലോക്കോ പൈലറ്റ് ആയി ജോലി ചെയ്യുന്ന കടമേരിയിലെ പുതിയോട്ടിൽ മഹേശിൻ്റെ ഭാര്യ രശ്മി (33) ബാംഗ്ലൂരിലുണ്ടായ വാഹന അപകടത്തിൽ അന്തരിച്ചു. മകളെ സ്കൂളിലാക്കി സ്കൂട്ടറിൽ തിരിച്ചു പോകുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു. മക്കൾ: വിദ്യാർത്ഥികളായ കിഷൻ ദേവ് ,കല്ല്യാണി. അച്ഛൻ: കിഴക്കേടത്ത് രത്നാകരൻ (കുമ്മങ്കോട്). അമ്മ : പുതുശ്ശേരി ശൈലജ (ആയഞ്ചേരി). സഹോദരങ്ങൾ: രൂപേഷ് ,രാഗേഷ്.