
തൊട്ടില്‍പാലം: ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പില്‍ യുവതിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാമ്പിലാട്ടാണ് സംഭവം. പേരാമ്പ്ര തട്ടാന്‍കണ്ടി ശരണ്യ, കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ആളൊഴിഞ്ഞ പറമ്പിലെ കശുമാവിന് കൊമ്പിലാണ് ഇരുവരെയും കണ്ടെത്തിയത്. രണ്ട് മക്കളുടെ അമ്മയായ ശരണ്യയെ ചൊവ്വാഴ്ച രാവിലെ മുതല്കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് പേരാമ്പ്ര പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അജേഷ് അവിവാഹിതനാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.