
വടകര: കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി. പുലർച്ചെ നാലരയോടെയാണ് ചെമ്മരത്തൂർ സ്വദേശിനിയായ യുവതി അബദ്ധത്തിൽ കിണറ്റിൽ വീണത്. വടകര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ ദീപക്കിൻ്റെ നേതൃത്വത്തിൽ എത്തിയ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി എം സഹീർ കിണറ്റിൽ ഇറങ്ങി റെസ്ക്യൂ നെറ്റിൻ്റെ സഹായത്താൽ സുരക്ഷിതമായി യുവതിയെ പുറത്തെത്തിക്കുകയായിരുന്നു. സേനാംഗങ്ങളായ കെ പി ബിജു , വി കെ ബിനീഷ്, പി ടി സിബിഷാൽ , ജെ ജയകൃഷ്ണൻ , പി കെ റിനീഷ് , കെ പി റഷീദ്, ജിഷ്ണു ശ്രീരാം, എം മനുരാജ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.