BREAKING NEWS
dateTUE 21 APR, 2026, 10:19 PM IST
dateTUE 21 APR, 2026, 10:19 PM IST
back
Homeregional
regional
SREELAKSHMI
Tue Apr 21, 2026 11:43 AM IST
വിവാഹ ഹാളിലെ തർക്കം പൊലീസിനെ അറിയിച്ചു; കോഴിക്കോട് യുവാവിനെ മർദിച്ച് പല്ലുകൊഴിച്ച നാലുപേർ അറസ്റ്റിൽ
NewsImage

കോഴിക്കോട്: വിവാഹ ഹാളിലുണ്ടായ തർക്കം പൊലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിനെ മർദിച്ച് പല്ലുകൊഴിച്ച നാലുപേർ അറസ്റ്റിൽ. കല്ലുത്താൻകടവ് ഫ്ലാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്‌ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരനും പിടിയിലായവരും ഒരേ ഫ്ലാറ്റിലാണ് താമസിക്കുന്നത്.ജനുവരി 12ന് രാത്രി ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് പരാതിക്കാരന് മർദനമേറ്റത്. 

മുഖത്ത് സ്റ്റീൽവള ഉപയോഗിച്ച് മർദിക്കുകയും താടിക്ക് കൈചുരുട്ടി ഇടിക്കുകയും ചെയ്‌തതായാണ് പരാതി. മർദനത്തിൽ യുവാവിന്റെ പല്ല് ഇളകിപോകുകയും താടിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയായിരുന്നു പൊലീസ്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE