
വടകര: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വടകര സ്വദേശി ഷിംജിത പൊലീസ് പിടിയിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്ത്. വൈദ്യപരിശോധനക്ക് ശേഷം ഷിംജിതയെ കോടതിയിൽ ഹാജരാക്കും.