വടകര : മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ 23 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
കലശലായ പനിയെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് സ്‌കൂൾ പരിസരത്തുള്ള മൂന്ന് കടകൾ അടച്ചു പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്‌ക്കും അയച്ചു. ഈ കടകളാണ് രോഗത്തിന്റെ ഉറവിടമെന്ന് സംശയിക്കുന്നു. സ്‌കൂളിലെയും പരിസരത്തെയും കിണറുകൾ ക്ളോറിനേഷൻ നടത്തി.