വടകര : വടകരയിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന 15 കാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജൽ ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഷജൽ ഓടിച്ച സ്‌കൂട്ടർ പുത്തൂരിൽവച്ച് ടെലഫോൺ പോസ്റ്റിൽ ഇടിച്ചത്. അയൽവാസിയുടെ സ്കൂട്ടർ ആയിരുന്നു ഷജൽ ഓടിച്ചിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.