BREAKING NEWS
dateTHU 23 APR, 2026, 4:37 PM IST
dateTHU 23 APR, 2026, 4:37 PM IST
back
Homeregional
regional
SREELAKSHMI
Wed Apr 22, 2026 09:30 AM IST
തൊട്ടില്‍പാലത്ത് യുവതിയും യുവാവും മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍
NewsImage

തൊട്ടില്‍പാലം: ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പില്‍ യുവതിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാമ്പിലാട്ടാണ് സംഭവം. പേരാമ്പ്ര തട്ടാന്‍കണ്ടി ശരണ്യ, കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ആളൊഴിഞ്ഞ പറമ്പിലെ കശുമാവിന്‍ കൊമ്പിലാണ് ഇരുവരെയും കണ്ടെത്തിയത്. രണ്ട് മക്കളുടെ അമ്മയായ ശരണ്യയെ ചൊവ്വാഴ്ച രാവിലെ മുതല്‍കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് പേരാമ്പ്ര പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അജേഷ് അവിവാഹിതനാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE