പേരാമ്പ്ര: ഗാന്ധിയൻ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും പുതിയ തലമുറ ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരാകണമെന്നും ഗാന്ധിദർശൻ സമിതി ആവശ്യപ്പെട്ടു. മഹാത്മ ഗാന്ധിയുടെ എഴുപത്തി എഴാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിദർശൻ സമിതി ചെറുവണ്ണൂർ മണ്ഡലം കമ്മറ്റി ചെറുവണ്ണൂരിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
ഗാന്ധി ദർശൻ സമിതി മണ്ഡലം പ്രസിഡണ്ട് വി.ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു. പ്രമുഖ ഗാന്ധിയനും മദ്യവിരുദ്ധ പ്രവർത്തകനുമായ പട്ടയാട്ട് അബ്ദുള്ള ഉൽഘാടനം ചെയ്തു. രക്ഷാധികാരിയും കർഷക കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗവുമായ ടി.പി.നാരായണൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് പ്രസിഡണ്ട് പി.പി.ഗോപാലൻ, സംസ്ക്കാര സാഹിതി നിയോജക മണ്ഡലം കൺവീനർ വിജയൻ ആവള എന്നിവർ സംസാരിച്ചു.