പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്. 2020 സെപ്റ്റംബർ അഞ്ചിനാണ് സംഭവം നടന്നത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഏറെ സങ്കീർണമായ അന്വേഷണമാണ് കേൊവിഡ് കാലത്ത് നടന്നതെന്നും സമയ ബന്ധിതമായി കുറ്റപത്രം നൽകിയെന്നും പത്തനംതിട്ട അഡീഷണൽ എസ്‍പി ആർ ബിനു പറഞ്ഞു.
യുവതിയെ കൊവിഡ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ നൗഫൽ പീഡിപ്പിക്കുകയായിരുന്നു. ഡിഎൻഎ പരിശോധനയിൽ യുവതി പീഡനത്തിനിരയായെന്ന് തെളിഞ്ഞിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.