
കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്‌സിയുടെ താരമായിരുന്ന റിജോൺ ജോസാണ് മരിച്ചത്. ഇന്നലെ രാത്രി റിജോണും സഹതാരം ഗനി അഹ്മദ് നിഗവും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തുടർന്ന് ബൈക്കുകളിൽ സഞ്ചാരിച്ച നാലുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗനി അഹ്മദ് നിലവിൽ ചികിത്സയിലാണ്. സന്തോഷ് ട്രോഫി താരമാണ് ഗനി അഹ്മദ്. എഫ് സി ഡെക്കാൻ, വയനാട് യുണൈറ്റഡ്, ജോർജ് ടെലിഗ്രാഫ് എന്നിവർക്കായും റിജോൺ ജോസ് മുൻപ് കളിച്ചിട്ടുണ്ട്. സൂപ്പർ ലീഗ് തുടങ്ങാൻ ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെ റിജോണിന്റെ അപ്രതീക്ഷിത വിയോഗം.